മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങൾ നെൽകൃഷിക്ക് തയാറായി. തുരുത്തിക്കാട്, അമ്പാട്ടുഭാഗം, വെണ്ണീർ വിള എന്നീ പാടശേഖരങ്ങളിലായി 160 ഏക്കറാണ് നിലമൊരുക്കുന്നത്. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുന്ന പ്രവൃത്തി തുടങ്ങി. വെണ്ണീർ വിള പാടശേഖരത്ത് അഞ്ചാംവർഷവും അമ്പാട്ടുഭാഗം തുരുത്തിക്കാട് എന്നിവിടങ്ങളിൽ നാലാംവർഷവുമാണ് തുടർച്ചയായി കൃഷിയിറക്കുന്നത്. വർഷങ്ങളായി തരിശുകിടന്നിരുന്ന പാടങ്ങളാണ് ഏറെയും. കഴിഞ്ഞവർഷങ്ങളിൽ നൂറുമേനി വിളവാണ് ലഭിച്ചത്. ഇത്തവണയും മികച്ച നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സെമിനാർ മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളജ് കോമേഴ്സ് വിഭാഗത്തിൻെറ നേതൃത്വത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി മാർക്കറ്റിൻെറ സഹകരണത്തിൽ സെമിനാർ നടത്തി. ഡോ. ലിയാൻസ് മാത്യു, ഷോബിൻ ജോസ്, ഡോ. എബി ജോസഫ് ഇടിക്കുള, ഡോ.ജി.എസ്. അനിഷ് കുമാർ , ഡി.ശ്രീരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.