തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്ന്​ വാർഡുകളിൽ വോട്ടര്‍പട്ടിക പുതുക്കുന്നു

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കും. കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകീട്ട്​ അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിക്കും. ജില്ലയില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് എന്നീ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ്​ തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ, സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം. റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍-യു.പി സ്‌കൂള്‍ (മലയാളം മീഡിയം) (കാറ്റഗറി നം.013/2014)തസ്തികയിലേക്ക് 07/06/2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 552/17/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. പത്തനംതിട്ട: ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസി. (സംസ്‌കൃതം) (കാറ്റഗറി നം.468/13)തസ്തികയിലേക്ക് 12/12/2017 തീയതിയില്‍ പ്രാബല്യത്തില്‍വന്ന 1148/2017/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.