മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുടുംബശ്രീ

പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ സ്ഥിരതാമസം ഇല്ലാതെ അധിവസിക്കുന്ന മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പൂര്‍ത്തീകരിച്ച ആദ്യവീടിന്‍റെ കൈമാറ്റം അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എയും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് നിര്‍വഹിച്ചു. ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കുന്ന അഞ്ച്​ വീടുകളില്‍ ആദ്യത്തെ വീടാണ് പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോടില്‍ അമ്പിളിയുടെ കുടുംബത്തിന് കൈമാറിയത്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡി. ശ്രീകല, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ.എച്ച്. സലീന, എല്‍. ഷീല, എസ്.എസ്. സുധീര്‍, ജോസ്‌മോന്‍, നിര്‍മല ജനാര്‍ദനന്‍, ഊരുമൂപ്പന്‍ രാജു, ഷാജഹാന്‍, അനിത കെ. നായര്‍, ഉണ്ണികൃഷ്ണന്‍, സ്മിത തോമസ്, ശാരികൃഷ്ണ, വിശാഖ്, ചന്ദന, രാധിക രഞ്ജിത്ത്, എസ്. സുജ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 11 ADIVASI VEEDU കുടുംബശ്രീ ജില്ല മിഷന്‍റെ ആഭിമുഖ്യത്തില്‍ മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് നൽകുന്ന ആദ്യ വീടിന്‍റെ കൈമാറ്റം അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എയും ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.