ജനറൽ ആശുപത്രി പേ വാർഡ്​ നവീകരിക്കും

പത്തനംതിട്ട: രണ്ടുവർഷത്തിലേറെയായി പ്രവർത്തനം നിലച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എച്ച്.എം.സി പേ വാർഡ് നവീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. രണ്ടുനിലകളിലായി 24 റൂമുകളാണുള്ളത്. എന്നാൽ, റൂമുകളെല്ലാം ഇപ്പോൾ തകർന്ന നിലയിലും ഉപയോഗശൂന്യവുമാണ്. പേവാർഡി‍ൻെറ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് നഗരസഭ ചെയർമാ‍ൻെറ നിർദേശാനുസരണം നോൻ റോഡ്സ് മെയിന്‍റനൻസ് ഗ്രാന്‍റിൽനിന്ന്​ തുക കണ്ടെത്തി നഗരസഭ കൗൺസിലി‍ൻെറ അംഗീകാരം നേടിയത്. ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തിയുടെ ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പേ വാർഡ് നവീകരണം കൂടാതെ ജനറൽ ഐ.സി.യു ഇടനാഴിയുടെ നവീകരണവും കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം ഒരുക്കുന്നതിനും പണം നീക്കിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.