തേക്കുമല കോളനിയിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

കോന്നി: പഞ്ചായത്തിലെ പയ്യനാമൺ തേക്കുമല കോളനിയിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ല പഞ്ചായത്ത്‌ അംഗം ജിജോ മോഡി ജില്ല പഞ്ചായത്തി‍ൻെറ മണ്ണ് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കോളനിയിലെ മണ്ണൊലിപ്പ് തടയുന്നതിന്​ ആവശ്യമായ സംരക്ഷണ ഭിത്തികളാണ് നിർമിക്കുന്നത്. ജില്ല മണ്ണ് സംരക്ഷണ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. പട്ടികജാതി വിഭാഗത്തിലുള്ള 12 കുടുംബങ്ങളുടെ ഭൂമിയിലാണ് സംരക്ഷണ ഭിത്തികൾ നിർമിക്കുന്നത്. 15 ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തേക്കുമലയിൽ നടന്ന ചടങ്ങിൽ ജിജോ മോഡി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ അംഗം തുളസി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ അരുൺ കുമാർ, സോയിൽ കൺസർവേഷൻ ഓഫിസർ രാമകൃഷ്ണൻ, ഓവർസിയർ സുർജിത്, സുനു വി.പി, സോമനാഥൻ, ശ്യാമള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.