മൈലാടുംപാറയിലെ ജലക്ഷാമം: ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു

പത്തനംതിട്ട: മൈലാടുംപാറ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭ 16ആം വാർഡ് കൗൺസിലൾ ജെറി അലക്സി‍ൻെറയും 18ആം വാർഡ് കൗൺസിലർ സുജ അജിയുടെയും നേതൃത്വത്തിൽ നാട്ടുകാർ ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മേഖലയിലെ പൈപ്പ് ലൈനി‍ൻെറ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച്​ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി. തുടർന്ന് കരാറുകാരനെയും കൂട്ടി അസി. എൻജിനീയർ പൈപ്പ് ലൈൻ പണി നടക്കുന്ന മുസ്​ലിയാർ കോളജ് മുതൽ വളവുങ്കൽ വരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പൈപ്പ് ലൈൻ പണിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഉപരോധത്തിൽ നാട്ടുകാരായ രാജു, മോഹനൻ നായർ, ബിജി, അതുൽ ,ബിന്ദു ഉദയൻ, പുഷ്പ, രേഖ എന്നിവർ പങ്കെടുത്തു. പടം: മൈലാടുംപാറ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട്​ കൗൺസിലർമാരുടെ നേതൃത്വത്തിൽ പത്തനംതിട്ട ജലഅതോറിറ്റി ഓഫിസ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.