ആർ.ടി ഓഫിസ്​ ജീവനക്കാർ പണിമുടക്കി

പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പിൽ നിയമവിരുദ്ധമായി സർക്കാർ പുറത്തിറക്കിയ സ്​പെഷൽ റൂൾ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ആർ.ടി ഓഫിസുകളിലെ ജീവനക്കാർ പണിമുടക്കി. റൂൾ ഭേദഗതി ചെയ്തതോടെ 40 വർഷമായി വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രമോഷൻ സാധ്യതകൾ ഇല്ലാതായി. നിലവിൽ സുപ്രീംകോടതി അംഗീകരിച്ച സ്​പെഷൽ റൂളാണ് സമ്മർദങ്ങൾക്ക് വഴങ്ങി സർക്കാർ ഭേദഗതി ചെയ്തത്. മിനിസ്റ്റീരിയൽ ജീവനക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ഭേദഗതി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ജോയന്‍റ്​ ആർ.ടി.ഒയുടെ തസ്തികയുടെ യോഗ്യത നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിൽ നിക്ഷിപ്​തമായിരിക്കെ വകുപ്പിലെ ടെക്നിക്കൽ ജീവനക്കാരുടെ സമ്മർദത്തിന് വഴങ്ങിയാണ് സംസ്ഥാന സർക്കാർ ഭേദഗതി ചെയ്തത്. പ്രതിഷേധത്തി‍ൻെറ ഭാഗമായി ഈ മാസം 28 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും സമരക്കാർ അറിയിച്ചു. ജില്ല പ്രസിഡന്‍റ്​ ഷിനു വാസുദേവൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ല പ്രസിഡന്‍റ്​ ഫിലിപ് സാമുവൽ ഉദ്ഘാടനം ചെയ്തു. ജി. ഗോപകുമാർ, എം. റഫീഖ്, കെ. രാധാകൃഷ്ണൻ, കെ. ഗോപാലിക, പി. സിന്ധു, സുനിൽ, ഗീത, അമ്പാടി ജി. കൃഷ്ണൻ, ജലീൽ എന്നിവർ സംസാരിച്ചു. must ... Photo: ആർ.ടി ഓഫിസുകളിലെ ജീവനക്കാരുടെ സമരം ഫിലിപ് സാമുവൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.