റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അത്യാധുനിക നിലവാരത്തിലാക്കുന്നതിൻെറ ഭാഗമായ പുതിയ കെട്ടിടത്തിൻെറ നിർമാണം പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ ജോലി പൂര്‍ത്തീകരിക്കാനാണ് കരാര്‍ കമ്പനി ശ്രമിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ 3.27 കോടി മുതല്‍മുടക്കില്‍ മൂന്ന് നിലകളായി നിർമിക്കുന്ന കെട്ടിടത്തിൻെറ 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ലോക്ഡൗണ്‍ മൂലം കരാര്‍ കാലാവധിയില്‍ നിർമാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മൂന്നുമാസം കൂടി നീട്ടിയിരുന്നു. നിർമാണച്ചുമതല വാഫ്കോസിനാണ്. കരുനാഗപ്പള്ളി ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. മൂന്നു നിലകളായിട്ടുള്ള കെട്ടിടത്തിൻെറ എല്ലാ നിലകളിലും ഭിത്തികെട്ടി മുറികള്‍ തിരിച്ച് പ്ലാസ്റ്ററിങ്ങും ചായം പൂശലും തറ ടൈല്‍പാകുന്ന ജോലികളും പൂര്‍ത്തിയായി. താഴത്തെ നിലയിലെ മുറികളില്‍ ഇലക്ട്രിക് ജോലി പൂര്‍ത്തിയായി. മറ്റു നിലകളിലെ ജോലി പുരോഗമിക്കുകയാണ്. ജനാലകള്‍ക്ക് ഗ്രില്ല് സ്ഥാപിച്ച് ജോലി പൂര്‍ത്തിയാക്കി. ഇനി കതകുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാകാനുണ്ട്. അസൗകര്യം നിറഞ്ഞതും കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുന്നതുമായ കെട്ടിടങ്ങളായിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. അതില്‍ ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചുനീക്കിയശേഷം അവിടെ തന്നെ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. പ്രധാനമായും അക്കാദമിക് ബ്ലോക്കിനായാണ് കെട്ടിടം. കൂടാതെ ചുറ്റുമതില്‍ നിര്‍മാണവും സ്കൂള്‍ കെട്ടിടത്തിന് പിന്നിലെ സ്ഥലം ഉപയോഗിച്ചുള്ള ഔഷധസസ്യ ഉദ്യാന നിര്‍മാണവും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ 11 വര്‍ഷമായി പത്താംതരത്തില്‍ 100 ശതമാനം വിജയമുള്ള സ്കൂളില്‍ ഇത്തവണ ഹയര്‍ സെക്കൻഡറിക്ക് 90 ശതമാനം വിജയവും നേടാനായി. Ptl rni_1 school ഫോട്ടോ: നിർമാണം പുരോഗമിക്കുന്ന ഇടമുറി ഗവ. ഹയർസെക്കൻഡറി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.