ആദ്യ ബജറ്റ് ഓംബുഡ്സ്മാൻ മുന്നിൽ; പന്തളത്ത്​ പുതിയ ബജറ്റ്​ ഇന്ന്​

രണ്ടാമത്തെ ബജറ്റ് ഇന്ന് രാവിലെ 11ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ അവതരിപ്പിക്കും പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ആദ്യമായി അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്ന് കാണിച്ച് അന്നത്തെ നഗരസഭ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതിനെത്തുടർന്ന് ഓംബുഡ്സ്മാൻ പരിഗണനയിലിരിക്കെ രണ്ടാമത്തെ ബജറ്റ് വ്യാഴാഴ്ച രാവിലെ 11ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ അവതരിപ്പിക്കും. സെക്രട്ടറിയുടെ കത്തില്‍ മാസങ്ങളോളം പന്തളത്ത് നഗരസഭ ഭരണം നിശ്ചലമായിരുന്നു. ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസക്കിയിട്ടും പന്തളത്ത് മാത്രം 2021-2022 സാമ്പത്തിക വർഷത്തിലെ പദ്ധതിരേഖ സമയത്ത് അവതരിപ്പിച്ചിരുന്നില്ല. ഇക്കാലത്തെല്ലാം നഗരസഭയിൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2021 ജൂലൈ ഏഴിന് ചുമതലയേറ്റ സെക്രട്ടറി രേഖകൾ പരിശോധിച്ചപ്പോഴാണ് മാർച്ച് 22ന് അവതരിപ്പിച്ച ബജറ്റ് മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനിക്കുംമുമ്പ് ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും കണ്ടെത്തി. കൗൺസിൽ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.