മലയോര ജനത കാത്തിരിക്കുന്നു; നൂലാമാലയായി ഉദ്യോഗസ്ഥ വീഴ്​ചകൾ

പ​ത്ത​നം​തി​ട്ട: പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പേ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​ക്കു പ​ട്ട​യം തേ​ടി​യു​ള്ള മ​ല​യോ​ര ജ​ന​ത​യു​ടെ കാ​ത്തി​രി​പ്പ് അ​ന​ന്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ത്തു​ന്ന വീ​ഴ്ച​ക​ൾ നൂ​ലാ​മാ​ല​യാ​യി മാ​റു​ന്നു. മൂ​ന്നും നാ​ലും ത​ല​മു​റ​ക​ളു​ടെ വ​രെ കൈ​വ​ശ​ത്തി​ലി​രു​ന്ന ഭൂ​മി​ക്ക് വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ ത​ർ​ക്ക​ത്തി​ൽ കു​ടു​ങ്ങി പ​ല​യി​ട​ത്തും പ​ട്ട​യം വൈ​കി​പ്പി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 6,362 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ കേ​ന്ദ്രാ​നു​മ​തി​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടു മൂ​ന്നു​വ​ർ​ഷ​മാ​യി. റാ​ന്നി, കോ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​പെ​ട്ട സ്ഥ​ല​ങ്ങ​ളാ​ണ് ഇ​വ. 1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പാ​യി കൈ​വ​ശ ഭൂ​മി​യി​ൽ താ​മ​സ​മാ​ക്കി​യ​വ​രാ​ണെ​ങ്കി​ലും സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ൻ ഇ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളി​ൽ കു​ടു​ങ്ങി​യ​തോ​ടെ കാ​ത്തി​രി​പ്പി​നു നീ​ളം ഏ​റു​ന്നു.

പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​ട്ടി​ല്ല

ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ആ​റാ​യി​ര​ത്തി​ല​ധി​കം പ​ട്ട​യ​ങ്ങ​ൾ​ക്ക് കേ​ന്ദ്രാ​നു​മ​തി തേ​ടി അ​പേ​ക്ഷ ന​ൽ‌​കി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മാ​ണ്. അ​പേ​ക്ഷ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന റ​വ​ന്യൂ വ​കു​പ്പ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു. അ​പേ​ക്ഷ​ക​ളി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ത​വ​ണ ഇ​തു മ​ട​ക്കി​യി​രു​ന്നു. വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പു​മാ​യി തി​രി​കെ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സം​ഘം സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞു​വെ​ങ്കി​ലും പ​ട്ട​യം ന​ൽ​കാ​ൻ പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ മ​ന്ത്രാ​ല​യ​ത്തി​ൽ പു​തി​യ മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യ​തും ത​ട​സ്സ​മാ​യ​താ​യി പ​റ​യു​ന്നു.

പെ​രു​മ്പെ​ട്ടി​യും പൊ​തു അ​പേ​ക്ഷ​യാ​യി

ജി​ല്ല​യു​ടെ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ട​യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി സാ​മ്യ​മി​ല്ലാ​ത്ത​താ​ണ് പെ​രു​മ്പെ​ട്ടി​യി​ലെ വി​ഷ​യ​മെ​ങ്കി​ലും ഇ​തൂ​കൂ​ടി പൊ​തു​അ​പേ​ക്ഷ​യു​ടെ ഭാ​ഗ​മാ​ക്കി ന​ൽ​കി​യ​ത് അ​നു​മ​തി​ക്കു ത​ട​സ്സ​മാ​യ​താ​യി പ​റ​യു​ന്നു. വ​ന​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ കൈ​യേ​റ്റ വ​ന​ഭൂ​മി​യു​ടെ പ​ട്ടി​ക​യി​ൽ പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​വി​ട​ത്തെ 512 ക​ർ​ഷ​ക​രു​ടെ പ​ട്ട​യം ത​ട​സ്സ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 1958ലെ ​വ​ന​വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് വ​ന​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള സ്ഥ​ലം കൈ​യേ​റ്റ വ​ന​ഭൂ​മി​യു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി ക്ര​മ​വ​ത്ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത പി​ശ​കാ​ണ് പെ​രു​മ്പെ​ട്ടി പ​ട്ട​യ​വി​ഷ​യ​ത്തി​ൽ സം​ഭ​വി​ച്ച​ത്.

കൊ​ല്ല​മു​ള, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം വി​ല്ലേ​ജു​ക​ളി​ലെ 1977 മു​മ്പു​ള്ള കൈ​യേ​റ്റം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ പെ​രു​​മ്പെ​ട്ടി വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം 2019ൽ ​ന​ട​ന്ന സം​യു​ക്ത​സ​ർ​വേ​യി​ലും പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ലി​യ​കാ​വ് വ​ന​പ​രി​ധി​ക്കു പു​റ​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലും വ​ന​ഭൂ​മി വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ, വ​ന​മ​ല്ലാ​ത്ത 104.15 ഹെ​ക്ട​ർ ഭൂ​മി​യെ വ​ന​മെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ള്ള അ​പേ​ക്ഷ​യി​ൽ ചേ​ർ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​ലൂ​ടെ കേ​ന്ദ്ര​വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്റെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മു​ണ്ടാ​യെ​ന്നും പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത അ​ത്ര​യും ത​ന്നെ അ​ള​വ്​ യ​ഥാ​ർ​ഥ വ​നം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഇ​ട​വ​രു​ത്തു​മെ​ന്നും മ​ന​സ്സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ൾ വ​രു​ത്തി​യ പി​ശ​ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ മു​മ്പി​ൽ​നി​ന്ന് മ​റ​ച്ചു​വ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്.

പെ​രു​മ്പെ​ട്ടി പ്ര​ശ്നം കു​രു​ക്കി

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 6362 പ​ട്ട​യ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ ​അ​പേ​ക്ഷ​ക്കു​ള്ളി​ൽ വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പെ​രു​മ്പെ​ട്ടി​യി​ലെ ഭൂ​മി​കൂ​ടി ചേ​ർ​ത്ത​തി​നാ​ലാ​ണ്.

വ​ലി​യ​കാ​വ് റി​സ​ർ​വി​ന്റെ കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ത​ൽ​സ്ഥി​തി തു​ട​രാ​നു​ള്ള ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്.

പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ലി​യ​കാ​വ് വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്ന് തെ​റ്റാ​യി പ​റ​ഞ്ഞ​തി​ലൂ​ടെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ.

പെ​രു​മ്പെ​ട്ടി​യി​ൽ 2019ൽ ​ന​ട​ന്ന സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്ന് വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

കേ​ന്ദ്ര​ത്തി​ന​യ​ച്ച പ​ട്ടി​ക​യി​ൽ​നി​ന്ന് പെ​രു​മ്പെ​ട്ടി​യി​ലെ 414 ക​ർ​ഷ​ക​രു​ടെ പേ​ര് നീ​ക്കം ചെ​യ്തു. ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ​ക്ക് 1964ലെ ​ഭൂ​മി​പ​തി​വ് നി​യ​മ​പ്ര​കാ​ര​വും ജി​ല്ല​യി​ലെ മ​റ്റു ക​ർ​ഷ​ക​ർ​ക്ക് കേ​ന്ദ്രാ​നു​മ​തി​യോ​ടെ​യും പ​ട്ട​യം ന​ൽ​കു​ക​യാ​ണ് ഈ ​പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം.

ഭ​ക്ഷ്യോ​ൽ​പാ​ദ​ന​ത്തി​നാ​യി ന​ൽ​കി​യ ഭൂ​മി

സ​ർ സി.​പി​യു​ടെ കാ​ല​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ ഭ​ക്ഷ്യോ​ൽ​പാ​ദ​ന​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത വ​ന​ഭൂ​മി​യാ​ണ് അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലു​ള്ള​ത്. 1948-50 കാ​ല​യ​ള​വി​ലാ​ണ് ഭൂ​മി ക​ർ​ഷ​ക​ർ​ക്കാ​യി ന​ൽ​കി​യ​ത്. 1965ൽ ​വ​ന​പാ​ല​ക​ർ ഷെ​ഡു​ക​ളും കൃ​ഷി​യും ന​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൈ​വ​ശ​ക്കാ​ർ തി​രു​കൊ​ച്ചി മ​ന്ത്രി​സ​ഭ​യെ സ​മീ​പി​ച്ചു. അ​ന്ന​ത്തെ വ​നം​മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും തു​ട​ർ​ന്ന് കൈ​വ​ശ​ഭൂ​മി​യി​ൽ ക​ട​ക്കു​ന്ന​തു വി​ല​ക്കി ഉ​ത്ത​ര​വു ന​ൽ​കു​ക​യും ചെ​യ്തു.

വ​നാ​തി​ർ​ത്തി പ​ങ്കി​ടാ​ത്ത സ്ഥ​ല​ങ്ങ​ളാ​ണി​വ. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യാ​ണെ​ങ്കി​ലും ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴും പ​ട്ട​യം ന​ൽ​കി​യി​ട്ടി​ല്ല. കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി വ​നം, റ​വ​ന്യു സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്തി​ക്ക​യം വി​ല്ലേ​ജ് ഓ​ഫി​സ​ർ 1993 ജൂ​ൺ 21ന് ​താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്.

കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന് 2016ൽ ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ത്യേ​ക സ​ർ​വേ സം​ഘ​ത്തെ നി​യോ​ഗി​ച്ച് സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. 214 കൈ​വ​ശ​ക്കാ​രാ​ണ് പ​ട്ട​യ​ത്തി​ന് യോ​ഗ്യ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 63 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഇ​വ​രു​ടെ ക‌ൈ​വ​ശ​മു​ള്ള​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും പ​ട്ട​യം ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​വ​ശ ക​ർ​ഷ​ക​രി​ൽ പ​ല​രും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ൽ കോ​ട​തി റ​വ​ന്യൂ വ​കു​പ്പി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നി​നും അ​ഞ്ചി​നു​മാ​യി അ​ന്ന​ത്തെ റാ​ന്നി ത​ഹ​സി​ൽ​ദാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യ​ത്.

ഡി​ജി​റ്റ​ൽ സ​ർ​വേ ആ​ശാ​വ​ഹം

പെ​രു​ന്പെ​ട്ടി വി​ല്ലേ​ജി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ​ട്ട​യം ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യി​ൽ 704 കൈ​വ​ശ​ങ്ങ​ളാ​ണ് വ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. റ​വ​ന്യൂ സം​ഘം ആ​റ് സം​ഘ​ങ്ങ​ളാ​യി കൈ​വ​ശ​ഭൂ​മി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​നി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്ക​ണം. സ്വ​ന്തം നി​ല​യി​ൽ പെ​രു​മ്പെ​ട്ടി​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പ് തീ​രു​മാ​നി​ച്ചാ​ൽ നി​ല​വി​ലെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ൽ ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​യേ​ക്കും.

തെ​ക്കേ​ത്തൊ​ട്ടി​ക്കാ​ർ​ക്ക് വീ​ണ്ടു​മൊ​രു കു​രു​ക്ക് 

അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലെ തെ​ക്കേ​ത്തൊ​ട്ടി പ്ര​ദേ​ശ​ത്ത്​ പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ഭൂ​മി​യെ സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വി​വാ​ദ​മാ​യി. മ​ല​യോ​ര കൈ​വ​ശ​ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​ന് അ​തി​രി​ടു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റാ​ന്നി ത​ഹ​സി​ൽ​ദാ​റാ​ണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. യാ​ഥാ​ർ​ഥ്യ​ങ്ങ​ളും നേ​ര​ത്തെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും മ​റ​ച്ചു​വ​ച്ചാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വ​ന​ഭൂ​മി പ​ങ്കി​ടു​ന്ന സ്ഥ​ല​മാ​ണ് ത​ർ​ക്ക​ത്തി​ലു​ള്ള​തെ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു. സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ കൈ​വ​ശ​ഭൂ​മി​യ​ല്ലെ​ന്ന​താ​ണ് ഇ​തി​ലെ മ​റ്റൊ​രു പ​രാ​മ​ർ​ശം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സം​യു​ക്ത പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് റാ​ന്നി താ​ലൂ​ക്ക് ഓ​ഫി​സി​ലും ബ​ന്ധ​പ്പെ​ട്ട ഭൂ​മി പ​തി​വ് ഓ​ഫി​സു​ക​ളി​ലു​മു​ണ്ടെ​ന്ന് 1993ൽ ​വി​ല്ലേ​ജ് ഓ​ഫി​സി​ൽ നി​ന്ന്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​വു​മാ​ണ്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​ട്ട​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന തെ​ക്കേ​ത്തൊ​ട്ടി​ക്കാ​ർ​ക്ക് മ​റ്റൊ​രു പു​ലി​വാ​ലാ​യി.

Tags:    
News Summary - pattayam pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.