പത്തനംതിട്ട: കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാലപറിച്ച് ഓടിയ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഊന്നുകൽ മുള്ളൻകുഴിക്കൽ വീട്ടിൽ സോമൻ (52) ആണ് പിടിയിലായത്. പത്തനംതിട്ട ഗവ. ആശുപത്രിയിൽനിന്ന് ഡി.ഡി.ആർ.സിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ (77) യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ചൊവ്വാഴ്ച 12 മണിയോടെയാണ് സംഭവം.
സോമൻ വെള്ളം ചോദിച്ചെത്തിയപ്പോൾ, എലിയാമ്മ വെള്ളം ചൂടാക്കാൻ ഒരുങ്ങുമ്പോൾ പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ടിട്ട് കൈയിൽകിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഇവരുടെ ഇടതുകഴുത്തിൽ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.