തിരുവല്ല: ഓട നിർമാണത്തിന്‍റെ ഭാഗമായി പെരിങ്ങര - പൊടിയാടി കൃഷ്പാദം റോഡിൽ ഞായറാഴ്ച വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് റോഡ് അടച്ചത്. പെരിങ്ങര ജംഗ്ഷൻ മുതൽ കൃഷ്ണ പാദം പാലം വരെ റോഡിന്‍റെ ഇടതുഭാഗത്ത് കൂടി പെരിങ്ങര തോട്ടിലേക്കാണ് ഓട നിർമിക്കുന്നത്. `````````` ഇറച്ചി കോഴിക്കടയിൽ മോഷണം തിരുവല്ല: കാവുംഭാഗം-ചാത്തങ്കരി റോഡിൽ പോത്തിരിക്കൽ പടിക്ക് സമീപം പ്രവർത്തിക്കുന്ന പണിക്കരു വീട്ടിൽ ഇറച്ചി കോഴിക്കടയിൽ മോഷണം. ഹെൽമറ്റും കോട്ടും ധരിച്ചെത്തിയ മോഷ്ടാവ് സ്ഥാപനത്തിലെ മേശകുത്തിത്തുറന്ന് ആയിരത്തോളം രൂപ കവർന്നു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സ്ഥാപനത്തിന്‍റെ പിൻവശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയത്. സി.സി ടി.വിക്ക് കേടു വരുത്താനും ശ്രമം നടന്നു. സി.സി ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യമടക്കം ഹാജരാക്കി സ്ഥാപന ഉടമ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പ് സ്ഥാപനത്തിൽ സമാനമായ തരത്തിൽ നടന്ന മോഷണത്തിൽ 4500 രൂപ നഷ്ടമായിരുന്നു. ----- തിരുവല്ലയിൽ തൊഴിലാളി സംഗമം തിരുവല്ല: ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി തിരുവല്ലയിൽ സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി ഒ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. സംഘടന നേതാക്കളായ അഡ്വ. പി.ജി പ്രസന്നകുമാർ, ശശിധരൻ, മധുസൂദനൻ നായർ, തങ്കമണി വാസുദേവൻ എന്നിവർ സംസാരിച്ചു. --------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.