വാഹന പ്രചാരണജാഥ

പത്തനംതിട്ട: തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, ക്ഷേമ പദ്ധതികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ ഈ മാസം 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത സമരസമിതി ജില്ല ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ നയിക്കുന്ന വാഹനപ്രചാരണ ജാഥ തുടങ്ങി. ആദ്യ ദിവസം പെരിങ്ങനാട്ടുനിന്ന്​ ആരംഭിച്ച് പന്തളത്ത് സമാപിച്ചു. യു.ടി.യു.സി ജനറൽ സെക്രട്ടറി തോമസ് ജോസഫ് ജാഥ ഉദ്ഘാടനം ചെയ്തു. സമരസമിതി മണ്ഡലം ചെയർമാൻ തോട്ടുവ മുരളി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള, കൺവീനർ പി. രവീന്ദ്രൻ, ജാഥ വൈസ് ക്യാപ്റ്റൻ ഡി. സജി, ജാഥ മാനേജർ എസ്. ഹരിദാസ്, എൻ. സോമരാജൻ, പി.കെ. ഗോപി, അനിൽകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ വെള്ളിയാഴ്ച കോന്നി മണ്ഡലത്തിൽ പ്രചാരണം നടത്തും. Phot.. ദേശീയ പണിമുടക്കിന്‍റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥയിൽ സമരസമിതി ചെയർമാൻ ജ്യോതിഷ്​കുമാർ മലയാലപ്പുഴ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.