കോളനി നവീകരണം: ഒരുകോടി വീതം അനുവദിച്ചു

അടൂർ: ഏഴംകുളം ചിത്തിര കോളനി, പന്തളം വല്യയ്യത്ത് കോളനികളുടെ നവീകരണത്തിന് ഒരുകോടി രൂപ വീതം അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്‍റെ സമ്പൂര്‍ണ കോളനി നവീകരണ പദ്ധതിയായ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷംതന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കടമ്പനാട് പഞ്ചായത്തിലെ കലവറ, കോളൂര്‍കുഴി കോളനിയുടെ വികസന പ്രവൃത്തികള്‍ 70 ശതമാനത്തോളം തീര്‍ന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സമ്പൂര്‍ണ കോളനി പദ്ധതികളായ ഏറത്ത്-മുരുകന്‍കുന്ന് കോളനി, ഏഴംകുളം-കുലശേരി കോളനി, തുമ്പമണ്‍- മുട്ടം കോളനി, പള്ളിക്കല്‍ മേലൂട് കോളനി, പന്തളം തെക്കേക്കര-പടുകോട്ടുക്കല്‍ അംബേദ്കര്‍ കോളനി എന്നിവയുടെ നവീകരണം പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.