വിസ്മയക്കാഴ്ചകളൊരുക്കി നേതാജിയിൽ പുനരുൽപാദന വസ്തുക്കളുടെ പ്രദർശനം പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റുകൾ സംയുക്തമായി ആഗോള . ഉപയോഗശേഷം വലിച്ചെറിയുന്ന വസ്തുക്കൾ ഉപകാരപ്രദമായ വസ്തുക്കളായി മാറ്റാം എന്ന സന്ദേശം നൽകി പ്രദർശനം നടന്നു. വലിച്ചെറിയുന്ന കുപ്പികൾ അലങ്കാരവസ്തുക്കളായും ചെടിച്ചട്ടികളായും പ്രദർശിപ്പിച്ചു. പഴയ പേപ്പറുകൾ ഉപയോഗിച്ച പെട്ടികളും പൂക്കൂടയും വിശറിയും പക്ഷികളും മറ്റും പ്രദർശനത്തിന്‍റെ ഭാഗമായി ക്രമീകരിച്ചു. ധരിക്കാതെ മാറ്റിവെക്കുന്ന പഴയ തുണികൾകൊണ്ട് തുന്നിയ തുണിസഞ്ചികൾ പ്രദർശനത്തിലെ ആകർഷണമായി. പ്ലാസ്റ്റിക് വസ്തുക്കളുടെ ദോഷങ്ങൾ വ്യക്തമാക്കുന്ന വിഡിയോ പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. പ്രദർശനം ഉദ്ഘാടനം പ്രിൻസിപ്പൽ ആർ. ദിലീപ് നിർവഹിച്ചു. ഭൂമിത്രസേന ക്ലബ് കോഓഡിനേറ്റർ ഗീതു ടി.ആർ, ഗൈഡ്സ് ക്യാപ്റ്റൻ മഞ്ജു സദാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.