വെച്ചൂച്ചിറ: ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി മികച്ചതാവുമ്പോഴാണ് സര്‍ക്കാര്‍ സേവനം സ്മാര്‍ട്ടാവുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച ഇടപാടുകള്‍ സംയോജിത കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനത്തിലൂടെ കാര്യക്ഷമമാക്കും. ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വേ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് റീസര്‍വേ നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്ന ആക്ഷേപം സര്‍ക്കാര്‍ പരിഹരിച്ചുവരുകയാണ്. നാലുവര്‍ഷം കൊണ്ട് സംസ്ഥാനമൊട്ടാകെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും. ഭൂരഹിതരില്ലാത്ത കേരളമാണ് റവന്യൂവകുപ്പ് ലക്ഷ്യം വെക്കുന്നത്. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന വലിയ കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, എ.ഡി.എം അലക്‌സ് പി. തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, റാന്നി തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, കേരള കോണ്‍ഗ്രസ്-ജെ പ്രതിനിധി വിക്ടര്‍ ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ---- ഫോട്ടോ PTL 10 KOLLAMULA കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്‍റെ ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.