പന്തളം: ടെൻഡർ നടപടിവരെ എത്തിയ വയറപ്പുഴ പാലം നിർമാണം ഇതുവരെ തുടങ്ങിയില്ല. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സർക്കാറിന്‍റെ പുതിയ കർമപരിപാടിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ പദ്ധതി ഇനിയും വൈകുമെന്നാണു സൂചന. പന്തളം നഗരസഭയെയും കുളനട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിനുള്ള നാട്ടുകാരുടെ ആവശ്യത്തിന് 10 വർഷത്തോളം പഴക്കമുണ്ട്. പന്തളം മഹാദേവർ ക്ഷേത്രത്തിന് സമീപം വയറപ്പുഴ കടവിലാണ് പാലം നിർമിക്കേണ്ടത്. കടത്തുവള്ളമാണ് ഇപ്പോഴും ആശ്രയം. ടെൻഡർ പൂർത്തിയാക്കി മാർച്ചിൽ നിർമാണം തുടങ്ങാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, വീണ്ടും മണ്ണ് പരിശോധനടക്ക് നിർദേശം വന്നതാണ് പദ്ധതി വൈകിപ്പിച്ചത്. പദ്ധതിക്ക് ഭരണാനുമതിയും 9.35 കോടിയുടെ ധനാനുമതിയും ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടിയിലേക്ക് കടക്കുമ്പോഴാണ് വീണ്ടും മണ്ണ് പരിശോധന നടത്താൻ ചീഫ് ടെക്നിക്കൽ എക്സാമിനർ നിർദേശം നൽകിയത്. നടപടി ഇതോടെ വൈകി. പദ്ധതിയിൽ പന്തളം കരയിൽ 90 മീറ്ററും കുളനട കരയിൽ 1.2 കിലോമീറ്ററും സമീപന പാതയും ഉൾപ്പെടുത്തിയിരുന്നു. നാല് തൂണുകളിൽ 77 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശത്തും നടപ്പാതയും രൂപരേഖയിൽ നിർദേശിച്ചിരുന്നു. ഫോട്ടോ: വയറപ്പുഴ പാലത്തിനായി കണ്ടെത്തിയ സ്ഥലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.