പത്തനംതിട്ട: റവന്യൂ വകുപ്പിൽ എച്ച്.ആർ.എം.എസ് വഴി വിവിധ തസ്തികകളിലെ പൊതുസ്ഥലംമാറ്റ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നും പൊതുസ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. ബിനു അധ്യക്ഷതവഹിച്ചു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം.അലക്സ് സംസാരിച്ചു. ജില്ല സെക്രട്ടറി ഡി. സുഗതന്‍ സ്വാഗതവും ട്രഷറര്‍ ജി. ബിനുകുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം PTL 18 NGO എൻ.ജി.ഒ യൂനിയൻ കലക്ടറേറ്റ് ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമര്‍ ഉദ്ഘാടനം ചെയ്യുന്നു ................. സൗജന്യ പരിശീലനം പത്തനംതിട്ട: എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 13ദിവസത്തെ സൗജന്യ ക്ലോത്ത് ബാഗ്, ബിഗ് ഷോപ്പര്‍, പഴ്‌സ്, വാനിറ്റി ബാഗ്, വിവിധതരം മാറ്റുകള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനം ആരംഭിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ: 0468 2270244, 2270243. ............... ലോക ക്ഷയരോഗ ദിനാചരണം പത്തനംതിട്ട: ലോക ക്ഷയരോഗ ദിനാചരണത്തിന്‍റെ ജില്ലതല വ്യാഴാഴ്ച അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. രാവിലെ ഒമ്പതിന് ഗാന്ധി പാര്‍ക്കില്‍നിന്ന് ആരംഭിക്കുന്ന റാലി ജില്ല പൊലീസ് സൂപ്രണ്ട് സ്വപ്നില്‍ എം. മഹാജന്‍ ഫ്ലാഗ്ഓഫ് ചെയ്യും. പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.