അബാൻ മേൽപാലം: പൈലിങ്​ തുടങ്ങി

ptl th 4 പത്തനംതിട്ട: അബാൻ ജങ്ഷനിൽ മേൽപാല നിർമാണത്തിനുള്ള പൈലിങ് ജോലികൾ വെള്ളിയാഴ്ച​ ആരംഭിച്ചു. ബസ്​ സ്റ്റാൻഡിന്​ സമീപത്താണ്​ ആദ്യ പൈലിങ് ആരംഭിച്ചത്​. വരുംദിവസങ്ങളിൽ മറ്റ്​ ഭാഗത്തും ആരംഭിക്കും. മൊത്തം 90 സ്ഥലത്താണ് പൈലിങ് നടത്തുന്നത്. മൂന്നുമാസംകൊണ്ട് പൈലിങ് പൂർത്തിയാക്കും. മേൽപാലത്തിന്‍റെ ആകെ നീളം 611 മീറ്ററും വീതി 12 മീറ്ററുമാണ്. അപ്രോച്​ റോഡുകൾക്ക് 90 മീ. നീളവുമുണ്ടാകും. ഇരുവശങ്ങളിലുമായി 5.5 മീ. വീതിയിൽ സർവിസ് റോഡുകളും വിഭാവനം ചെയ്യുന്നുണ്ട് . 23 സ്പാനുകളാണ് പാലത്തിനുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. ജില്ല ആസ്ഥാനത്തെ ആദ്യ മേൽപാലം കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ തുടങ്ങിയതോടെ റിങ് റോഡില്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പടം. mail...........അബാൻ ജങ്ഷനിലെ മേൽപാല നിർമാണത്തിന് പൈലിങ്​ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.