ദേശീയ പണിമുടക്ക്: ജീവനക്കാരും അധ്യാപകരും റാലി നടത്തി

പത്തനംതിട്ട: വിവിധ മുദ്രാവാക്യങ്ങളുയര്‍ത്തി ജീവനക്കാരും അധ്യാപകരും ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി. കലക്ടറേറ്റ് പരിസരത്തുനിന്ന് റാലി ആരംഭിച്ച് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് എന്‍. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അടൂരില്‍ റവന്യൂ ടവറിൽനിന്ന് റാലി ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ സമാപിച്ചു. യോഗം എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സി.വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. മോഹനന്‍ (സമരസമിതി) അധ്യക്ഷത വഹിച്ചു. തിരുവല്ലയിൽ റവന്യൂ ടവറിൽനിന്ന് റാലി ആരംഭിച്ച് മുനിസിപ്പൽ ജങ്ഷനില്‍ സമാപിച്ചു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ബിന്ദു ഉദ്ഘാടനം ചെയ്തു. ബി. മഹേഷ്(സമരസമിതി) അധ്യക്ഷത വഹിച്ചു. റാന്നിയിൽ മിനി സിവിൽ സ്റ്റേഷനിൽനിന്ന് റാലി ആരംഭിച്ച് പെരുമ്പുഴ സ്റ്റാൻഡിൽ സമാപിച്ചു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം. അലക്സ് ഉദ്ഘാടനം ചെയ്തു. എ. ഷാജഹാന്‍ (സമരസമിതി) അധ്യക്ഷത വഹിച്ചു. കോന്നിയില്‍ താലൂക്ക്​ ആശുപത്രിക്ക് സമീപ​ത്തുനിന്ന് റാലി ആരംഭിച്ച് സെൻട്രൽ ജങ്ഷനില്‍ സമാപിച്ചു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ബി. ബിനു ഉദ്ഘാടനം ചെയ്തു. സി.കെ. സജീവ് കുമാര്‍ (സമര സമിതി) അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളിയില്‍ മിനിസിവില്‍സ്റ്റേഷനിൽനിന്ന്​ റാലി ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമരസമിതി നേതാവ് ആര്‍. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അനീഷ് (സമര സമിതി) അധ്യക്ഷത വഹിച്ചു. PTL43strike ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം പത്തനംതിട്ട ടൗണിൽ നടന്ന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.