വൈദ്യുതി മുടങ്ങും

തിരുവല്ല: 11 കെ.വി ലൈനിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കെ.എസ്.ഇ മണിപ്പുഴ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച . സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന എ.എൻ.സി, കല്ലുപുരക്കൽ, അഞ്ചൽകുറ്റി, കിളന്നുപറമ്പ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ എട്ടുമുതൽ വൈകീട്ട്​ ആറുവരെയാകും വൈദ്യുതി മുടങ്ങുകയെന്ന് അസി. എൻജിനീയർ അറിയിച്ചു. പെരിങ്ങരയിൽ കാർഷിക മേഖലക്ക്​​ മുൻതൂക്കം തിരുവല്ല: കാർഷിക മേഖലക്കും ഭവന പദ്ധതിക്കും തൊഴിലുറപ്പ് പദ്ധതിക്കും പ്രാമുഖ്യം നൽകുന്ന വാർഷിക ബജറ്റ് പെരിങ്ങര ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ചു. 20.18 കോടിവരവും 19.56 കോടി ചെലവും 62 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 5.25 കോടിയും ലൈഫ് ഭവന പദ്ധതിക്ക് 2.4 കോടിയും കാർഷിക മേഖലക്ക്​​ 1.34 കോടിയും ചെലവഴിക്കും. കുടിവെള്ള വിപുലീകരണത്തിനും തെരുവുവിളക്കുകളുടെ പരിപാലനത്തിനും ഉൾപ്പെടെ സമസ്ത മേഖലക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.