രുചിക്കൂട്ടിന്‍റെ കലവറ തുറന്ന് വെച്ചൂച്ചിറ എണ്ണൂറാം വയൽ സ്കൂൾ

റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിൽ രുചിക്കൂട്ടിന്‍റെ കലവറ തുറന്ന ഉപ്പും മുളകും പാചക പ്രദർശനം വ്യത്യസ്തമായി. കൊതിയൂറുന്ന വിഭവങ്ങളുടെ രസക്കൂട്ട്​ തുറന്നപ്പോൾ കുട്ടികളിൽ അത്ഭുതവും ആഹ്ലാദവും. ലണ്ടനിലെ സ്യൂട്ട് ആൻഡ്​​ ഹോസ്പിറ്റാലിറ്റി ഹോട്ടലിലെ ഷെഫും സ്കൂളിലെ പൂർവവിദ്യാർഥിയുമായ പ്രസാദ് ശിവൻ വെച്ചൂച്ചിറയാണ് കുക്കറി ഷോ അവതരിപ്പിച്ചത്. എളുപ്പത്തിൽ തയാറാക്കാവുന്ന രുചികരമായ ഭക്ഷണവിഭവങ്ങളുടെ പാചകം കുട്ടികൾക്ക് പരിചയപ്പെടുത്തി. ആഹാരശീലങ്ങളെക്കുറിച്ച് ബോധവത്​കരണവും നടത്തി. വെജിറ്റബിൾ കാർവിങ്, ഉപ്പും മൈദയും ചേർത്തുള്ള രൂപങ്ങളുടെ നിർമാണം തുടങ്ങിയവയും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുവൈറ്റ്‌ ക്രൗൺ പ്ലാസ പാചക മത്സരത്തിൽ വിദേശികളെ പിന്തള്ളി പ്രസാദ് സ്വർണ മെഡൽ നേടിയിരുന്നു. സ്കൂൾ ലോക്കൽ മാനേജർ സോജി വി. ജോൺ പാചക പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസാദ് ശിവനെ പൊന്നാടയണിയിച്ചു. ഷൈനു ചാക്കോ, ഷൈനി ബോസ്, എം.ജെ. ബിബിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. Ptl rni _1 cms ഫോട്ടോ: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിൽ നടന്ന പാചക പ്രദർശനത്തിൽ പ്രസാദ് ശിവൻ പാചകം പരിചയപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.