തിരുവല്ലയിൽ ബാങ്ക്​ അടപ്പിച്ചു

തിരുവല്ല: പണിമുടക്ക് ദിനത്തിൽ തുറന്നുപ്രവർത്തിച്ച കുരിശുകവലക്കു സമീപത്തെ ബന്ധൻ ബാങ്ക് സമരക്കാർ അടപ്പിച്ചു. രാവിലെ തിരുവല്ലയിൽ നടത്തിയ പ്രകടനത്തിനിടെയാണ് ബാങ്ക് അടപ്പിച്ചത്. പ്രവർത്തകർ ബാങ്കിനുള്ളിലേക്ക് ഇരച്ചുകയറി പ്രതിഷേധമറിയിച്ചതോടെ ഉദ്യോഗസ്ഥർ ബാങ്ക് അടക്കുകയായിരുന്നു. നഗരംചുറ്റി നടന്ന പ്രകടനം കെ.എസ്.ആർ.ടി.സി ജങ്​ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ല ട്രഷറർ അഡ്വ. ആർ. സനൽകുമാർ ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.