പ്രവേശന കവാടത്തി‍െൻറ സമര്‍പ്പണം ഇന്ന്​

പ്രവേശന കവാടത്തി‍ൻെറ സമര്‍പ്പണം ഇന്ന്​ കോന്നി: ജനകീയാസൂത്രണ പ്രസ്ഥാനത്തി‍ൻെറ രജതജൂബിലി ആഘോഷഭാഗമായി എന്‍.ജി.ഒ യൂനിയന്‍ കോന്നി ഗവ. എല്‍.പി സ്കൂളിന് നിർമിച്ചു നല്‍കുന്ന പ്രവേശന കവാടത്തി‍ൻെറ സമര്‍പ്പണം കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ബുധനാഴ്ച നിർവഹിക്കും. യൂനിയന്‍ ജില്ല പ്രസിഡന്‍റ് എസ്. ബിനു അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി. നായര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാറാണി, യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സി.വി. സുരേഷ് കുമാർ തുടങ്ങിയവർ പ​ങ്കെടുക്കും. ഇന്ധന വിലവർധന; കോൺ​ഗ്രസ്​ പ്രതിഷേധം നാളെ പത്തനംതിട്ട: പെട്രോളിയം ഉൽപന്നങ്ങളുടെ വില നിരന്തരം വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന മോദി സർക്കാറി‍ൻെറ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പൊതുസ്ഥലങ്ങളിലും വീടുകൾക്ക് മുന്നിലും പാചകവാതക സിലിണ്ടറുകളും ഇരുചക്ര വാഹനങ്ങളും നിരത്തി മാലയിട്ട് പ്രതിഷേധിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. രാവിലെ 11ന്​ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പം വീട്ടമ്മമാരും സമൂഹത്തി‍ൻെറ വിവിധ തുറകളിലുള്ളവരും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.