പണിമുടക്കിൽ അകപ്പെട്ട്​ ക്ഷേത്രദർശനത്തിനെത്തിയ വയോധികൻ

പന്തളം: ക്ഷേത്രദർശനത്തിനെത്തിയ വയോധികന്​ പണിമുടക്ക്​ നിമിത്തം നാട്ടിലേക്ക്​ മടങ്ങാനാകാതെ കടവരാന്തയിൽ അഭയം തേടേണ്ടിവന്നു. തമിഴ്നാട്ടിൽനിന്ന്​ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രദർശനത്തിനെത്തിയ 15 അംഗ സംഘത്തിലെ വയോധികനാണ്​ അംഗങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ കഴിയാതായതോടെ പണിമുടക്കി‍ൻെറ രണ്ടുദിവസങ്ങളും കടവരാന്തയിൽ കഴിയേണ്ടിവന്നത്​. തമിഴ്നാട് തിരുവണ്ണാമല സ്വദേശി തോട്ടാരാമനാണ്​ (70) തിങ്കളാഴ്ച പുലർച്ച തമിഴ്നാട്ടിൽനിന്ന്​ ക്ഷേത്ര ദർശനത്തിനായി എത്തിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്​ പണിമുടക്കി‍ൻെറ കാര്യം വന്നവർ അറിയുന്നത്. ഒപ്പമുണ്ടായിരുന്നവർ വന്ന മിനിവാനിൽ നാട്ടിലേക്കുമടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങുന്ന വയോധികരെ ഇവരോടൊപ്പം കൂട്ടാതെയാണ്​ വന്നവർ മടങ്ങിയത്​. പിന്നീട് ഒറ്റപ്പെട്ട വയോധികൻ തിങ്കളാഴ്ച ഉച്ചയോടെ പന്തളം ജങ്​ഷനിലെത്തി നാട്ടിലേക്ക് മടങ്ങാനായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ നോക്കി. പണിമുടക്ക് കാരണം വാഹനങ്ങൾ ഒന്നും കിട്ടിയില്ല. ഓട്ടോയിൽ 700 രൂപ ചോദിച്ചതോടെ പന്തളത്തെ കടവരാന്തയിൽ ഇരിപ്പുറപ്പിച്ചു. ബുധനാഴ്ച രാവിലെ ചെങ്ങന്നൂർ എത്തി ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങുമെന്ന്​ തോട്ടാരാമൻ പറഞ്ഞു. തമിഴ്നാട്ടിൽ പണിമുടക്ക് കാലത്തും വാഹനങ്ങൾ ഉണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. പൈപ്പ് വെള്ളം കുടിച്ചാണ് രണ്ടുദിവസം കഴിച്ചുകൂട്ടിയത്, ഫോൺ ഇല്ലാത്തതിനാൽ കൂടെ ഉണ്ടായിരുന്നവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോട്ടോ: പണിമുടക്ക് ദിവസം കടവരാന്തയിൽ ഇരിക്കുന്ന വയോധികൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.