പൗരാവകാശ സംരക്ഷണ സമ്മേളനം

പത്തനംതിട്ട: അബ്ദുന്നാസിർ മഅ്​ദനിയെ കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോയതിന്‍റെ 25 ാം വാർഷിക ദിനത്തോടനുബന്ധിച്ച്​ 'മഅ്​ദനി നാടുകടത്തലിന്റെ കാൽനൂറ്റാണ്ട്' നടത്തി. ജില്ല ജനറൽ കൺവീനർ റഷീദ് പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ സമ്മേളനം മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നടയറ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. സലീം പെരുമ്പെട്ടിക്കാട്ടിൽ, എം.എസ്. അബ്‍ദുൽ ജബ്ബാർ, സിറാജ് ചുങ്കപ്പാറ, അസീസ് പഴകുളം, നൗഷാദ് ഏനാത്ത്​, അഷറഫ് പരുമല, ഷീജ അസീസ്, ഹക്കീം പമ്മം, അൻസാരി ഏനാത്ത്​, സക്കീർ ഹുസൈൻ കോന്നി, ജമാലുദ്ദീൻ നാലുപങ്ക് എന്നിവർ സംസാരിച്ചു. ഹാരിസ് മുളമൂട്ടിൽ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.