അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ധർണ നടത്തി

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ധർണ കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി. രാജൻ ഉദ്ഘാടനം ചെയ്തു. ഇ-ഫയലിങ്ങിലെ അഭിഭാഷക ക്ലർക്കുമാരുടെ ആശങ്ക പരിഹരിക്കുക, ഇ- ഫയലിങ്ങിനൊപ്പം ഫിസിക്കൽ ഫയലിങ്​ നിർബന്ധമാക്കുക, കൈയെഴുത്ത്​ കോപ്പികൾ ഫയലിൽ സ്വീകരിക്കുക, ക്ലർക്കുമാരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പ്രസിഡൻറ് ആർ.സുരേഷ് അടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. സുരേഷ്, എസ്. സതീഷ്, എസ്. അഭിലാഷ്, വി.എൻ. രാമചന്ദ്രൻ, ബിജു പി. ചെറിയാൻ, ടി.വി. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.