ഓസം കിഡ്സ് ട്രെയിനിങ് പദ്ധതി ഉദ്ഘാടനം

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതീക്ഷ ചൈൽഡ് ഡെവലപ്മൻെറ് സൻെററിൽ പുതുതായി ആരംഭിക്കുന്ന ഓസം കിഡ്സ് ട്രെയിനിങ് പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് പുഷ്പഗിരി സെനറ്റ് ഹാളിൽ നടക്കും. തിരുവല്ല അതിരൂപത അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം നിർവഹിക്കും. ജനിതക തകരാറുകൾ മൂലം കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവും ബുദ്ധിപരവുമായ എല്ലാ രോഗങ്ങളും പരിഹരിക്കുന്നതിന്​ സ്ഥാപിതമായ മധ്യതിരുവിതാംകൂറിലെ ആദ്യ സി.ഡി.സികളിൽ ഒന്നാണ് പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്മൻെറ് സൻെറർ. ഓട്ടിസം തെറപ്പി, ഫിസിയോതെറപ്പി, ഡെവലപ്മെന്‍റ്​ തെറപ്പി, ഒക്യുപേഷണൽ തെറപ്പി, സ്പീച് തെറപ്പി, സ്പെഷൽ എജുക്കേഷൻ തുടങ്ങി നിരവധി സേവനങ്ങൾ പ്രതീക്ഷയിൽ നൽകുന്നുണ്ടന്ന്​ പ്രതീക്ഷ ചൈൽഡ് ഡെവലപ്മെന്‍റ്​ സൻെറർ ഇൻ-ചാർജ് ഡോ. മഞ്ജു ജോർജ് ഇലഞ്ഞിക്കൽ, ഡോ. ജോസ്​ലിൻ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.