കാറ്റിൽ വ്യാപക നാശം

തിരുവല്ല: ശക്തമായി പെയ്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ തിരുവല്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ട് അഞ്ച്​ മണി മുതൽ വീശിയടിച്ച കാറ്റാണ് നാശംവിതച്ചത്. നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബ കോടതിയുടെ മേൽക്കൂര കാറ്റിൽ പറന്ന് 50 മീറ്ററോളം അകലെയുള്ള തുറസ്സായ സ്ഥലത്ത് പതിച്ചു. തിരുവല്ല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന ആൽമരത്തിന്‍റെ ശിഖരം ഓടിഞ്ഞ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ മുകളിൽ വീണു. കിഴക്കൻ മുത്തൂർ-അമ്മന്നൂർ റോഡിലേക്ക് സ്വകാര്യ പുരയിടത്തിൽനിന്നിരുന്ന മരം കടപുഴകി. പടപ്പാട് ഇടയാട്ടിൽ ഏലിയാമ്മയുടെ വീട് മരംവീണ് ഭാഗികമായി തകർന്നു. രാത്രി ഏറെ വൈകിയും തിരുവല്ലയിൽനിന്ന്​ എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് എട്ടുമണിയോടെയാണ് മറിഞ്ഞുവീണ മരങ്ങൾ മുറിച്ചുമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.