ശബരിഗിരി പദ്ധതിയിൽ തീപിടിത്തം

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ പവർഹൗസിലെ ജനറേറ്ററിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. തീ പടരുന്നത്​ ശ്രദ്ധയിൽപെട്ട ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കി. പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ അറ്റകുറ്റപ്പണിക്കു ശേഷം പ്രവർത്തിപ്പിച്ചപ്പോൾ കോയിലിന് തീപിടിച്ചതായാണ് വിവരം. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററാണുള്ളത്. കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞതായും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.