എഴുമറ്റൂർ-വായ്പൂര് റോഡ് നാടിന് സമർപ്പിച്ചു

മല്ലപ്പള്ളി: 6.5 കോടി രൂപ ചെലവിൽ നിർമിച്ച എഴുമറ്റൂർ-കുളത്തകം-വായ്പ്പൂര് ബസ് സ്റ്റാൻഡ് റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സമ്മേളനം ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ശോശാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിനു ജോസഫ്, ശോഭ മാത്യു, വൈസ് പ്രസിഡന്‍റ്​ ജേക്കബ് എം. എബ്രഹാം, കെ.കെ. വത്സല, പി.ടി. രതീഷ് കുമാർ, സാജൻ മാത്യു, അമ്മിണി രാജപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ശിലാഫലകം അനാച്ഛാദനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.