ബോധനയു​ടേത്​ സമർപ്പണ യാത്ര -ബസേലിയോസ് ക്ലീമിസ് ബാവ

തിരുവല്ല: സേവനപൈതൃകം കൈമുതലായി സൂക്ഷിച്ച് സമൂഹത്തിന്‍റെ മുന്നേറ്റത്തിന്​ സമർപ്പണയാത്ര തുടരുന്ന 'ബോധന' ജാതിമത ഭേദമന്യേ എല്ലാവരുടെയും സ്വന്തം ആശ്രയഭവനമായി മാറിയെന്ന് മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ബോധനയുടെ സുവർണജൂബിലി സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല അതിരൂപത അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ലീഗൽ എയ്ഡ് ക്ലിനിക് ജില്ല ജഡ്ജി കെ.ആർ. മധുകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാനം വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ നിർവഹിച്ചു. ജില്ല സബ് ജഡ്‌ജി ദേവൻ കെ. മേനോൻ പി.എസ്.സി പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. സാമുവേൽ വിളയിൽ, പ്രസിഡന്റ് സജി മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.