പന്തളം: റമദാൻ വ്രതം മൂന്ന് ദിനങ്ങൾ പിന്നിട്ടതോടെ മസ്ജിദുകളിൽ തിരക്കേറി. ഇഫ്താറിന് പന്തളം ടൗൺ ജുമാമസ്ജിദുകളിൽ അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു. ചൊവ്വാഴ്ച വിശ്വാസികൾ പള്ളികളിലേക്ക് പ്രാർഥനക്കായി കൂട്ടത്തോടെയെത്തി. വ്രതാരംഭവുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് മഹല്ല് കമ്മിറ്റികൾ നേരത്തേ ഒരുക്കം നടത്തിയിരുന്നു. കോവിഡിനുശേഷമുള്ള റമദാനിൽ ഇതാദ്യമായാണ് പള്ളികൾ പൂർണതോതിൽ സജീവമാകുന്നത്. പ്രത്യേക രാത്രിനമസ്കാരമായ തറാവീഹ് അടക്കമുള്ള ആരാധനകൾക്കും തിരക്കുണ്ട്. ഖുർആൻ 30 ഭാഗങ്ങളും പൂർണതോതിൽ പാരായണം ചെയ്തുള്ള തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാനായി പള്ളികളിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിസുകളുടെ സേവനവും മഹല്ല് കമ്മിറ്റികൾ ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്കായി നോമ്പ് കഞ്ഞി അടക്കമുള്ള വിഭവങ്ങളും മസ്ജിദുകളിൽ ഒരുക്കിയിരുന്നു. കൂടാതെ മഹല്ല് എല്ലാ വീടുകൾക്കും നോമ്പുകഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഫോട്ടോ: പന്തളം ടൗൺ ജുമാമസ്ജിദിൽ നടക്കുന്ന ഇഫ്താർ വിരുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.