കേരള ഒളിമ്പിക് ഗെയിംസ്​: ഫോട്ടോവണ്ടിക്ക് സ്വീകരണം നൽകും

പത്തനംതിട്ട: കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള ഒളിമ്പിക് ഗെയിംസിന്​ മുന്നോടിയായി കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം നൽകും. കായിക കേരളത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളാകും ഫോട്ടോ വണ്ടിയില്‍ ക്രമീകരിക്കുക. പത്തനംതിട്ട പ്രസ് ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.പ്രകാശ് ബാബു (ചെയ.), പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ (വര്‍ക്കിങ്​ ചെയ.), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ (ജനറല്‍ കണ്‍.), ഒളിമ്പിക് അസോസിയേഷന്‍ ജില്ല സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ (കണ്‍.) എന്നിവരുള്‍പ്പെടുന്ന സംഘാടകസമിതി രൂപവത്​കരിച്ചു. പ്രാദേശിക സംഘാടകസമിതി യോഗം ഏപ്രില്‍ ഒന്‍പതിന് വൈകീട്ട്​ നാലിന് തിരുവല്ലയില്‍ ചേരും. ------- ഓവർസിയർ നിയമനം പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക്​ കരാർ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത-സര്‍ക്കാര്‍/കേരള യൂനിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്​നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അപേക്ഷകള്‍ ഏപ്രില്‍ 20ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.