പരിഷത്ത്​ കലാജാഥ ഇന്ന് വെച്ചൂച്ചിറയിൽ

റാന്നി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സംസ്ഥാന കലാജാഥ ശനിയാഴ്ച വെച്ചൂച്ചിറയിലെത്തും. രാവിലെ 9.30ന് എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂളിലാണ്​ സ്വീകരണം. കലാജാഥാ സംഘം ഒരുമയുടെ സന്ദേശമോതുന്ന 'ഒന്ന്' നാടകം അവതരിപ്പിക്കും. അറിവിന്‍റെ പ്രാധാന്യവും കൂട്ടായ്മയുടെ അനിവാര്യതയും വിളിച്ചറിയിക്കുന്നതാണ് ഇത്തവണത്തെ നാടകത്തിന്‍റെ മുഖ്യപ്രമേയം. കലാജാഥക്ക്​ മുന്നോടിയായി റാന്നി താലൂക്കിലെ 100 കേന്ദ്രങ്ങളിൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ സംഘടിപ്പിച്ചു. എണ്ണൂറാംവയൽ സി.എം.എസ് സ്കൂൾ ഹെഡ്മാസ്റ്റർ സാബു പുല്ലാട്ട് ചെയർമാനും ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി വി.എം. പ്രകാശ് ജനറൽ കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് വെച്ചൂച്ചിറയിൽ സ്വീകരണമൊരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.