പത്തനംതിട്ട: ദലിത് പിന്നാക്ക വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതായി കെ.പി.സി.സി അംഗം പി. മോഹന്‍രാജ് പറഞ്ഞു. ദലിത് പിന്നാക്ക വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനക്കെതിരെ ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷൻ പടിക്കൽ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് വിഭാഗങ്ങളിലെ ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി ഭൂമി, വാസയോഗ്യമായ ഭവനങ്ങള്‍ എന്നിവ ഇപ്പോഴും വിദൂര സ്വപ്നമാണെന്നു മോഹന്‍രാജ് പറഞ്ഞു. ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് പി.ജി. ദിലീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റനീസ് മുഹമ്മദ്, ബി.ഡി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ലാലു, ജില്ല .ഭാരവാഹികളായ കെഎന്‍. രാജന്‍, വി.ടി. പ്രസാദ്, കെ.എന്‍. മനോജ്, സി.വി. ശാന്തകുമാര്‍, സുജാത നടരാജന്‍, ടി.എസ്. വിജയകുമാര്‍, സാനു തുവയൂര്‍, എം.പി. രാജു തുടങ്ങിയര്‍ സംസാരിച്ചു. ----- ഫോട്ടോ PTL 13 MOHANRAJ ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷൻ പടിക്കൽ നടത്തിയ ധര്‍ണ കെ.പി.സി.സി അംഗം പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്യുന്നു ---- സഭാതർക്കം പരിഹരിക്കണം; ജനകീയ സദസ്സ് വി.കോട്ടയം: മലങ്കര സഭയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന സഭാതർക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി. തോമസ് കമീഷൻ സർക്കാറിനു സമർപ്പിച്ച മലങ്കര ചർച്ച് ബിൽ 2020 പാസാക്കി നിയമമാക്കി സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ജനകീയ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജനിച്ച വിശ്വാസത്തിൽ ജീവിക്കാനും മരിച്ച് അടക്കപ്പെടുവാനുമുള്ള ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സർക്കാറിന് സമർപ്പിക്കാനുള്ള ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനം ഫാ. ഡേവിസ് പാറയിൽ നിർവഹിച്ചു. ഫാ. ഡോ. കോശി പി.ജോർജ് അധ്യക്ഷതവഹിച്ചു. ഫാ. ബിനു കോശി, പഞ്ചായത്ത് അംഗങ്ങളായ പ്രസീത രഘു, വിമൽ വള്ളിക്കോട്, ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ഇടവക ട്രസ്റ്റി എൻ.എം. വർഗീസ്, ആർ. ജ്യോതിഷ്, പി.ടി. സോമൻ, ഷിബു ചെറിയാൻ, ജോസ് പനച്ചക്കൽ, സൂസൻ മാത്യു, സോണി എസ്.യോഹന്നാൻ എന്നിവർ സംസാരിച്ചു. ---- ഫോട്ടോ PTL 11 SADAS മലങ്കര ചർച്ച് ബിൽ 2020 പാസാക്കി നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് വി.കോട്ടയത്ത് നടന്ന ജനകീയ സദസ്സിൽ ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനം ഫാ. ഡേവീസ് പാറയിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.