കീഴ്‌വായ്പൂര് നെൽകൃഷി നശിച്ചു

മല്ലപ്പള്ളി: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കീഴ്‌വായ്പൂര് പാടശേഖരത്തിലെ നെൽ കൃഷി വെള്ളംകയറി നശിച്ചു. അനേകം വർഷമായി തരിശുകിടന്ന പാടങ്ങളിൽ രണ്ടുവർഷമായി നെൽകൃഷി ചെയ്തു വരുകയായിരുന്നു. അഞ്ച് കർഷകർ ചേർന്ന് പത്ത് ഹെക്ടറിൽ ഈ വർഷം കൃഷി ഇറക്കി. എന്നാൽ, കനത്ത മഴയെ തുടർന്ന് പല ഭാഗങ്ങളിലും വിളവെടുക്കാറായ നെല്ല് വെള്ളം കെട്ടിക്കിടന്ന് നശിച്ചു. സമീപ പ്രദേശത്തുള്ള പല കൈത്തോടുകളും പാടത്തേക്ക് ഒഴുകിയെത്തുന്നതും എന്നാൽ, പാടത്തുനിന്നും മണിമല ആറ്റിലേക്കുള്ള വലിയ തോട്ടിൽ സുഖമമായ നീരൊഴുക്ക് സാധ്യമാകാത്തതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. PTL 14 KRISHI കീഴ്‌വായ്പൂര് പാടശേഖരത്തിലെ നെൽകൃഷി നശിച്ചനിലയിൽ TL 12 AUTO TAXI ഓട്ടോ-ടാക്സി ആൻഡ്​ ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലെ പ്രതിഷേധ യോഗം യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.