വടശ്ശേരിക്കര: ദീർഘകാലം ഇടത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റും വിവിധ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന മുളവേലിപ്പള്ളിക്കൽ ജോർജ് മാത്യുവിൻെറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മോനച്ചൻ ഓതറേത്ത് അധ്യക്ഷത വഹിച്ചു. പി.ജെ. സണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫ്രെഡി ഉമ്മൻ, ബ്ലോക് പഞ്ചായത്ത് മെംബർ സിബി താഴത്തില്ലത്ത്, കെ.വി. ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് അംഗം വർഗീസ് സുദേഷ്കുമാർ, മണ്ഡലം സെക്രട്ടറി കെ.ഇ. തോമസ്, തോമസ് മാമൻ, കലാകുമാരി, ജിജി ഉമ്മൻ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.