വിഷു-ഈസ്റ്റർ-റമദാൻ സഹകരണ വിപണി

മല്ലപ്പള്ളി: വായ്‌പൂര്‌ സർവിസ് സഹകരണ ബാങ്കി‍ൻെറ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡി‍ൻെറ ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ ഒ.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോട്ടാങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബിനു ജോസഫ് ആദ്യവിൽപന നടത്തി. വാർഡ് മെംബർ ദീപ്തി ദാമോദരൻ, ഭരണസമിതി അംഗങ്ങളായ ഉഷ ശ്രീകുമാർ, അനീഷ് ബാബു, സെക്രട്ടറി ടി.എ.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: സഹകരണ വിപണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.