തിരുവല്ല: മതേതരത്വമെന്നത് ഒരു കള്ളനാണയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻെറ ആഭിമുഖ്യത്തിലെ 13ാമത് മനക്കച്ചിറ ശ്രീനാരായണ കൺവെൻഷൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മതവും ജാതിയും വർഗവും വർണവുമൊക്കെയുള്ള സാമൂഹികസത്യങ്ങൾ പച്ചപോലെ നിലനിൽക്കുമ്പോൾ ഇതൊന്നുമില്ലെന്ന് പറയുന്നത് പൊള്ളത്തരമാണ്. ജാതിവിവേചനമാണ് ജാതിചിന്ത ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ വിശിഷ്ടാതിഥിയായി. യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസിസ്റ്റന്‍റ് സെക്രട്ടറിമാരായ പി.എസ്. വിജയൻ, ടി.പി. സുന്ദരേശൻ, ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലസെക്രട്ടറി എ.പി. ജയൻ, കോഴഞ്ചേരി യൂനിയൻ പ്രസിഡന്‍റ് മോഹൻ ബാബു, സെക്രട്ടറി ദിവാകരൻ, ചങ്ങനാശ്ശേരി യൂനിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെംബർ സന്തോഷ് തങ്കപ്പൻ, കവിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം.ഡി. ദിനേശ്കുമാർ, കെ.ആർ. സദാശിവൻ, സുമ സജികുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഓതറ കുമാരനാശാൻ ശാഖയുടെ ശ്രീനാരായണഗുരു ക്ഷേത്രാങ്കണത്തിൽനിന്ന് ദിവ്യജ്യോതി പ്രയാണഘോഷയാത്ര ശ്രീനാരായണ കൺവെൻഷൻ നഗറിലെത്തിച്ചേർന്നു. സ്വാമി ശിവബോധാനന്ദ ദിവ്യജ്യോതി പ്രതിഷ്ഠ നിർവഹിച്ചു. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ ധർമപതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.