തിരുവല്ല: വേനൽമഴ മൂലം കൃഷിനാശം സംഭവിച്ച നെൽകർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങര കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപ്പർ കുട്ടനാട്ടിലെ വിളവെത്തിയ നെൽപ്പാടങ്ങളെല്ലാം മുങ്ങിയിട്ടും സർക്കാർ അലംഭാവം കാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷതവഹിച്ചു. കേരള കോൺ സംസ്ഥാന വർക്കിങ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി, യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി.തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, നേതാക്കന്മാരായ ഈപ്പൻ കുര്യൻ, രാജേഷ് ചാത്തങ്കരി, സാം ഈപ്പൻ, അരുന്ധതി അശോക്, മിനിമോൾ ജോസ്, പി.ജി. പ്രസന്നകുമാർ, മധുസൂദനൻപിള്ള, പെരിങ്ങര രാധാകൃഷ്ണൻ, വിനോദ് കോവൂർ, ബിജു ലങ്കാഗിരി, ജേക്കബ് പി.ചെറിയാൻ, ബിനു കുരുവിള, തോമസ് വർഗീസ്, രാജൻ കോലത്ത്, ജോസ് തുമ്പേലി, സൂസൻ വർഗീസ്, റോയി വർഗീസ്, രാജേഷ് കുറ്റൂർ, മാത്യു ഉമ്മൻ, സോണി കളരിക്കൽ, എ.ജി. ജയദേവൻ, ജോൺ എബ്രഹാം എന്നിവർ സംസാരിച്ചു. photo യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങര കൃഷിഭവന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.