പന്തളം: ഡോ. ബി.ആർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് വ്യാഴാഴ്ച ബി.ജെ.പി എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടക്കും. ജില്ലയിൽ കോളനികൾ കേന്ദ്രീകരിച്ചും വിവിധ ബൂത്ത് തലങ്ങളിലും ബി സേവന പ്രവർത്തനങ്ങളും ശുചീകരണവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കൽ ചടങ്ങുകളും ഉണ്ടാകും. പന്തളം ഓഫിസിൽ വ്യാഴാഴ്ച രാവിലെ 10ന് ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യും. മോർച്ച ജില്ല പ്രസിഡന്റ് രൂപേഷ് അടൂർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.