പത്തനംതിട്ട: ജില്ലയിൽ ചൂടുകൂടിവരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ പലകാരണങ്ങളാല്‍ ശരീരത്തില്‍നിന്ന് ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിര്‍ജലീകരണം. അമിത ദാഹം, കടുത്തക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും നേരിയ തലവേദന,മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറമായി മാറുകയും ചെയ്യുന്നു, വിശപ്പ് കുറവ് എന്നിവയാണ് നിര്‍ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നിർജ\Bലീകരണം ഒഴിവാക്കാം: ദാഹം\B ഇല്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചായ, കോഫി തുടങ്ങിയ പാനീയങ്ങള്‍ പരിമിതമായി ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയാണെങ്കില്‍ ചികിത്സ തേടുണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.