ചന്ദനപ്പള്ളി കത്തോലിക്ക പള്ളി പെരുന്നാൾ ഇന്ന്​ മുതൽ

പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ്ജോർജ് തീർഥാടന കത്തോലിക്ക പള്ളിയിലെ തിരുനാളിന്‍റെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് ഒന്നിന് രാവിലെ കുടുംബസംഗമം കലക്ടർ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. 12.15ന് തീർഥാടന വാരാഘോഷം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറൻഡ ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ ആറിന്​ വിവിധ സംഘടനകളുടെ വാർഷികം. അഞ്ചിന് രാവിലെ ഏഴിന് കുർബാന, ഉച്ചക്ക് രണ്ടിന് തിരുന്നാൾ വിളംബര ഘോഷയാത്ര. രാത്രി ഏഴിന് കെ.ജി. മാർക്കോസിന്റെ ഗാനമേള. ആറിനും ഏഴിനുമാണ് പ്രധാന തിരുനാൾ. ആറിന് രാവിലെ ഏഴിന്​ പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ കുർബാന, വൈകീട്ട് അഞ്ചിന് ജങ്​ഷനിൽ വാദ്യമേളവും. വൈകീട്ട് 7.30ന് റാസ നടക്കും. കൊല്ലം സ്റ്റാർ ബ്രദേഴ്സിന്റെ ശിങ്കാരിമേളം -വയലിൻ ഫ്യൂഷൻ നടക്കും. മേയ് ഏ​ഴിന് തീർഥാടക ദിനത്തിൽ രാവിലെ എട്ടിന് പ്രഭാത പ്രാർഥന തുടർന്ന് തീർഥാടക സംഘങ്ങൾക്ക് സ്വീകരണം. 8.45ന് കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമിസ്​ കാതോലിക്ക ബാവക്കും മറ്റും സ്വീകരണം. മെത്രാപ്പോലീത്തമാരും ഗ്രാമപ്രമുഖരും ചെമ്പിൽ അരിയിടിയിൽ കർമവും നിർവഹിക്കും. 11ന് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ കൂടുന്ന ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. നവതി ഭവനപദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതിയുടെയും ഉത്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നവതി ആരോഗ്യപദ്ധതി ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും നിർവഹിക്കും. ഉച്ചക്കുശേഷം 3.15ന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 3.30ന് സ്ത്രീകൾ നയിക്കുന്ന പ്രസിദ്ധമായ ചെമ്പെടുപ്പും നടക്കും. വാർത്തസമ്മേളനത്തിൽ ഇടവക വികാരി ഫാ.സജി മാടമണ്ണിൽ, ട്രസ്റ്റി ആന്റണി വിളയിൽ, പബ്ലിസിറ്റി കൺവീനർ ഗീവർഗീസ് കുളത്തിനാൽ, ഫിലിപ് മാത്യു കിടങ്ങിൽ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.