ഡോ. എബ്രഹാം മാർത്തോമ കാലത്തിനുമുമ്പേ നടന്നു - വി.ഡി. സതീശൻ

തിരുവല്ല: ഡോ. എബ്രഹാം മാർത്തോമ മെത്രാപ്പോലീത്ത കാലത്തിനുമുമ്പേ നടന്ന വ്യക്തിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദിവാൻ സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ നിലപാടിനെതിരെ മാർത്തോമ സഭ കൗൺസിലിനെക്കൊണ്ട് പ്രമേയം പാസാക്കി ദിവാന് അയച്ചു കൊടുക്കാൻ ധൈര്യം കാണിച്ച ആത്മീയ നേതാവായിരുന്നു എബ്രഹാം മാർത്തോമയെന്നും സതീശൻ പറഞ്ഞു. എക്യുമെനിക്കൽ സൗഹൃദവേദി നടത്തിയ എബ്രഹാം മാർത്തോമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ അധ്യക്ഷത വഹിച്ചു. ഡോ. എബ്രഹാം നടത്തിയ ധീരമായ സാമൂഹിക ഇടപെടലുകൾ വേണ്ടവിധത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയത് പരിശോധിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ നടത്തിയ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എബി ജേക്കബ്, അഡ്വ. പ്രസാദ് ജോർജ്, കെ.സി. മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.