പെരുന്നാൾ നാളുകളിലും കണ്ണീരോടെ ഒരുകുടുംബം

പന്തളം: ഉത്തർപ്രദേശ്​ ജയിലിലുള്ള മകന്‍റെ മോചനംകാത്ത്​ . പന്തളം ചേരിയ്ക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീനെ (34) യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ട്​ രണ്ടുവർഷത്തിലേറെയായി. പോപുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന അൻഷാദ് ബദറുദ്ദീനും കോഴിക്കോട് സ്വദേശി ഫിറോസും ട്രെയിനിൽ ഡൽഹിയിലേക്ക് പോകുംവഴി 2021 ഫെബ്രുവരി 11ന്​ റെയിൽവേ സ്റ്റേഷനിൽവെച്ചാണ്​ അറസ്റ്റ് ചെയ്തത്​. പിന്നീട് പുറത്തിറങ്ങിയിട്ടില്ല. ഇതിനിടെ മകനെ സന്ദർശിക്കാൻ ജയിലിലെത്തിയ അൻഷാദ് ബദറുദ്ദീന്‍റെ മാതാവ് നസീമ ബീവി, ഭാര്യ മുഹ്സിന, ഏഴുവയസ്സുകാരനായ മകൻ ആത്തിഫ്, കോഴിക്കോട് സ്വദേശി ഫിറോസിന്‍റെ മാതാവ് കുഞ്ഞലീമ (65) എന്നിവരെയും കഴിഞ്ഞ സെപ്​റ്റംബർ 27ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത്​ ജയിലിലടച്ചു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിൽ തിരിമറി കാണിച്ചെന്നാരോപിച്ചാണ്​ അറസ്റ്റ് ചെയ്തത്. 34 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്​ ഇവർ പുറത്തിറങ്ങിയത്. അൻഷാദ് ബദറുദ്ദീനും ഫിറോസും ഇപ്പോൾ ഉള്ളത് ലക്നൗ ജയിലിലാണ്. അവരെ അറസ്റ്റ്​ ചെയ്തത്​ എന്തിനാണെന്നുപോലും വീട്ടുകാർക്ക്​ അറിയില്ല. ഈ നോമ്പുകാലത്തും കണ്ണീരിലാണ്​ കുടുംബം. എന്നെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിലാണിവർ. ഫോട്ടോ: അൻഷാദിന്‍റെ മാതാപിതാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.