തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ, ഹാബേൽ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കൊപ്പം ലോക തൊഴിലാളി ദിനം ആഘോഷിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജേക്കബ് എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട്, കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, എം.കെ. സുഭാഷ്കുമാർ, എം.ടി. കുട്ടപ്പൻ, ജോസ് പള്ളത്തുചിറ, കെ.കെ. അനിൽ, സി.ജെ. മത്തായി, അജിത കുട്ടപ്പൻ, സാൻട്രു, ജമാൽ ഹുസൈൻ, സൈമൂർ ഹക്ക്, മിഥുൻ ഹക്ക് എന്നിവർ സംസാരിച്ചു. പത്തനംതിട്ട: കേരള കോൺഗ്രസ് ബി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം ആചരിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്‍റ് സാം ജോയ്ക്കുട്ടി അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി ബിജിമോൾ മാത്യു, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം കൃഷ്ണൻ, നിയോജകമണ്ഡലം സെക്രട്ടറി മജോയ് മാത്യു, മണ്ഡലം പ്രസിഡന്റുമാരായ ബിജു തോമസ്, അനിൽ തോമസ്, ഷിബു ജോൺ, ബെന്നി വർഗീസ് എന്നിവർ സംസാരിച്ചു. ചിത്രം PTL 14 KCB കേരള കോൺഗ്രസ് ബി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ മേയ് ദിനാഘോഷം ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു PTL 10 may dina rali pta മേയ് ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിൽ ഹെഡ് ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ നടത്തിയ പ്രകടനം PTL 11 KODIYETTU വള്ളിക്കോട് കോട്ടയം എഴുമൺ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിന് തുടക്കംകുറിച്ച് ഫാ. ഡേവിസ് പി.തങ്കച്ചൻ കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.