കോഴഞ്ചേരി: സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരവും യും നടത്തി. കോളജിലെ പൂർവ വിദ്യാർഥിയായ നബാർഡ് ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജിജി മാമ്മനെയാണ് ആദരിച്ചത്. കോളജിലെ പൂർവ വിദ്യാർഥിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.ജെ. ഫിലിപ് യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. റോയ് ജോർജ് അധ്യക്ഷത വഹിച്ചു. അലുമ്നി അസോസിയേഷൻ ചെയർമാൻ വിക്ടർ ടി. തോമസ്, എബിൻ തോമസ് കൈതവന ജോൺ ഫിലിപ്പോസ്, ഡോ. ലിബുസ് ജേക്കബ് എബ്രഹാം, കെ.ആർ. അശോക് കുമാർ, ചെറിയാൻ ജോർജ് തമ്പു, ഡോ. മാത്യു പി. ജോൺ, സിറിൽ സി. മാത്യു, അനിൽ എം. ജോർജ്, ഡോ. ഷീന ഈപ്പൻ, ജോബി മാത്യു വർഗീസ്, സണ്ണി ഫിലിപ്, സണ്ണി മാത്യു എന്നിവർ സംസാരിച്ചു. ഗ്രാമീണ ബാങ്കിങ് മേഖലയും സംരംഭകരും എന്ന വിഷയത്തിൽ ജിജി മാമ്മൻ പ്രഭാഷണം നടത്തി. വികസനം അർഥപൂർണമാകുന്നത് സാധാരണക്കാരിലേക്ക് എത്തുമ്പോൾ -ചീഫ് വിപ്പ് കുരുമ്പൻമൂഴി: സാധാരണക്കാരനിലേക്ക് എത്തുമ്പോഴാണ് വികസനം അർഥപൂർണ മാകുന്നതെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. 2.18 കോടി രൂപ മുതൽ മുടക്കി സംസ്ഥാന സർക്കാർ ആധുനിക രീതിയിൽ നിർമിക്കുന്ന ചണ്ണ-കുരുമ്പൻമൂഴി-മണക്കയം റോഡിന്‍റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. 34 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അംഗൻവാടി അധ്യാപിക കെ.ഒ. റോസമ്മയെ ചടങ്ങിൽ ചീഫ് വിപ്പ് ആദരിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോബി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എം. മാത്യു, ഗ്രാമപഞ്ചായത്ത് മെംബർ മിനി ഡൊമനിക്, ഗ്രാമപഞ്ചായത്ത് മെംബർ മോഹൻരാജ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജൻ നീറംപ്ലാക്കൽ, കേരള കോൺഗ്രസ്-എം കൊല്ലമുള മണ്ഡലം പ്രസിഡന്റ് ടോമി പാറകുളം, ഊരുമൂപ്പൻ പൊടിയൻ കുഞ്ഞുകുഞ്ഞ്, കേരള കോൺഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്‍റ് ആലിച്ചൻ ആറൊന്നിൽ, സ്വാഗതസംഘം ജനറൽ കൺവീനർ ജോജി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.