കവിത ശില്പശാല

പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ 14ന് രാവിലെ ഒമ്പതുമുതൽ 'കവിത-വർത്തമാനം' എന്ന പേരിൽ സംസ്ഥാനതല ഏകദിന നടത്തും. പത്തനംതിട്ട താഴെവെട്ടിപ്പുറത്തുള്ള മാർ യൗസേബിയോസ് ഓർത്തഡോക്‌സ് സെന്റർ ഹാളിൽ നടക്കുന്ന ശില്പശാലയിൽ സമകാലിക മലയാള കവിതയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ കെ. രാജഗോപാൽ, സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് എം.ആർ. രേണുകുമാർ, മൂലൂർ സ്മാരക കവിത പുസ്‌കാരം-നെല്ലിക്കൽ മുരളീധരൻ സ്മാരക കവിത പുരസ്‌കാരം എന്നിവ നേടിയ അസീം താന്നിമൂട്, കളത്തറ ഗോപൻ, കെ. സജീവ് കുമാർ, ഒ. അരുൺകുമാർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, കെ. ഇന്ദുലേഖ, കൃപ അമ്പാടി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുക്കും. കഥാകൃത്തും എഴുത്തുകാരനുമായ ഡോ. ബി. രവികുമാർ ശില്പശാല ഡയറക്ടർ ആയിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 9847987278, 9446709652, 9947445466. വിദ്യാഭ്യാസത്തിന്‍റെ അന്തർധാര മാനുഷിക മുഖമാകണം -മാർ ദിവന്നാസിയോസ് തിരുവല്ല: മാനുഷിക മുഖവും ദാർശനികതയും വിദ്യാഭ്യാസത്തിന്റെ അന്തർധാരയാകണമെന്നും മനുഷ്യസ്പർശിയായ സമീപനവും മൂല്യവത്തായ ദർശനങ്ങളുമാണ് വിജ്ഞാനം പൂർണതയിൽ എത്തിക്കുന്നതെന്നും ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ വിചിന്തനം പരിപാടി സെന്‍റ്​ തോമസ് ടീച്ചേഴ്സ് ട്രെയിനിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. പ്രസിഡന്‍റ്​ ഡോ. ജോസ് പുനമഠം അധ്യക്ഷത വഹിച്ചു. മാറുന്ന വിദ്യാഭ്യാസ സങ്കൽപവും ഗുരു-ശിഷ്യ ബന്ധവും എന്ന വിഷയത്തിൽ ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി പ്രഭാഷണം നടത്തി. ഡോ. പ്രകാശ് പി. തോമസ്, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, പ്രിൻസിപ്പൽ മറിയം തോമസ്, വിദ്യാഭ്യാസ കമീഷൻ ചെയർമാൻ ജോജി പി. തോമസ്, ബെൻസി തോമസ് എന്നിവർ സംസാരിച്ചു. PTL 13 METHRAPOLITHA കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ വിചിന്തനം പരിപാടി ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.