തൊഴിലാളി ഐക്യം തകർക്കാൻ വർഗീയ ധ്രുവീകരണത്തിന്​ ശ്രമം -പി.പി. ചിത്തരഞ്ജൻ

തിരുവല്ല: തൊഴിലാളി വർഗത്തിന്‍റെ ഐക്യത്തെ തകർക്കാൻ ബോധപൂർവമായി വർഗീയ ധ്രുവീകരണം നടത്താനാണ് കേരളത്തിൽ ചിലർ ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. തിരുവല്ലയിൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ ഒ. വിശ്വംഭരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ. ബാലചന്ദ്രൻ, ഓട്ടോ ടാക്സി തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്‍റ്​ അഡ്വ. സുധീഷ് വെൺപാല, ട്രേഡ് യൂനിയൻ നേതാക്കളായ അഡ്വ. ജെനു മാത്യു, അഡ്വ. ആർ. രവി പ്രസാദ്, പി.സി. പുരുഷൻ, ജിഷു പീറ്റർ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. തിരുവല്ല: തിരുവല്ല താലൂക്ക് ഹെഡ്​ലോഡ് ആൻഡ്​​ ജനറൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കടപ്രയിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. പുളിക്കീഴ് കമ്പനി ടീയിൽനിന്ന്​ ആരംഭിച്ച റാലി കടപ്ര ജങ്​ഷനിൽ സമാപിച്ചു. സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്​ഘാടനം ചെയ്തു. യൂനിയൻ വർക്കിങ് പ്രസിഡന്‍റ്​ ടി.സി. എബ്രഹാം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ. രതീഷ്, എ.എസ്. സജീവ്, എ.കെ. പ്രകാശ്, കെ. സോമൻ, ജയിംസ് കെ.ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.